താമരശേരി: താമരശേരി രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടാലന്‍ഷിയ 3.0 ക്വിസ് മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്കൂള്‍ കൂടരഞ്ഞി, യുപി വിഭാഗത്തില്‍ സെന്റ് മേരീസ് എച്ച്എഎസ്എസ് കല്ലാനോട്, ഹൈസ്കൂള്‍ വിഭാഗത്തില്‍ സെന്റ് ജോണ്‍സ് എച്ച്എസ് നെല്ലിപ്പൊയില്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ് തിരുവമ്പാടി എന്നീ സ്കൂളുകള്‍ ഒന്നാം സ്ഥാനം നേടി.
സമാപന സമ്മേളനം താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മുന്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, എച്ച്എം ആന്റ് പ്രിന്‍സിപല്‍സ് ഫോറം പ്രസിഡന്റ് വിപിന്‍ എം. സെബാസ്റ്റ്യന്‍, സെക്രട്ടറി റോഷിന് മാത്യു, കൃഷ്ണശ്രീ എം. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഫാ. മനോജ് കൊല്ലംപറമ്പില്‍ നേതൃത്വം നല്കി.